മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ ഒവ്യേഡോയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ ജിറോണയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
എല്ല്യാസ് ചൈറയാണ് ഒവ്യേഡോയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 70-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഒവ്യേഡോയ്ക്ക് 16 പോയിന്റായി. ലീഗ് ടേബിളിൽ അവസാന സ്ഥാനത്താണ് ഒവ്യേഡോ.